---
title: "അപ്രതീക്ഷിതമായി സ്വകാര്യ ബസുകൾ രാത്രി യാത്ര റദ്ദ് ചെയ്യുന്നത് പയ്യന്നൂരിൽ യാത്രക്കാരെ വലയ്ക്കുന്നതായി ആക്ഷേപം"
english_title: "Private buses travel at night"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30502/Private buses travel at night"
published_at: "2022-03-08T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622727f90f405_Picsart_22-03-08_15-24-37-583.jpg"
keywords: []
---

# അപ്രതീക്ഷിതമായി സ്വകാര്യ ബസുകൾ രാത്രി യാത്ര റദ്ദ് ചെയ്യുന്നത് പയ്യന്നൂരിൽ യാത്രക്കാരെ വലയ്ക്കുന്നതായി ആക്ഷേപം

> **Lead Summary:** അപ്രതീക്ഷിതമായി സ്വകാര്യ ബസുകൾ രാത്രി യാത്ര റദ്ദ് ചെയ്യുന്നത് പയ്യന്നൂരിൽ യാത്രക്കാരെ വലയ്ക്കുന്നതായി ആക്ഷേപം. ദേശീയ പാതയിലോടുന്ന ബസ്സുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ യാത്ര മുടക്കുന്നത്.

## Article Content

അപ്രതീക്ഷിതമായി സ്വകാര്യ ബസുകൾ രാത്രി യാത്ര റദ്ദ് ചെയ്യുന്നത് പയ്യന്നൂരിൽ യാത്രക്കാരെ വലയ്ക്കുന്നതായി ആക്ഷേപം. ദേശീയ പാതയിലോടുന്ന ബസ്സുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ യാത്ര മുടക്കുന്നത്.

പയ്യന്നൂർ പഴയ ബസ് സ്റ്റാൻൻഡിൽ രാത്രി 7 30 കഴിഞ്ഞാൽ ബസ് കാത്തു നിൽക്കുന്നത് ഒരു ഭാഗ്യപരീക്ഷണം ആണ്. ദേശീയ പാതയിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ എപ്പോൾ ട്രിപ്പ് ചെയ്യും എന്നത് ദൈവത്തിന് പോലും പറയാൻ സാധിക്കില്ല.

പഴയ സ്റ്റാൻഡിൽ ബസ് കാത്തുനിന്ന കാലം കഴിക്കുന്നവർ പുതിയ സ്റ്റാൻഡിലേക്ക് ഓട്ടോ പിടിച്ചു പോകും അവിടെയും ബസ് കിട്ടും എന്നതിന് യാതൊരു ഉറപ്പുമില്ല.

പകൽ മുഴുവൻ ഗതാഗതക്കുരുക്കിൽ പെട്ടു വാഹനമോടിക്കുന്നവർ ഡ്രൈവർമാരെ കുറ്റം പറയാൻ കഴിയില്ലെന്നും ചിലർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30502/Private buses travel at night)